കവിതയുടെ തുരുത്ത് തീര്‍ത്ത് പുത്തൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍

വടകര: പ്രകൃതി രമണീയമായ തിരുവള്ളൂര്‍ തുരുത്തില് കവിതയുടെ തുരുത്ത് തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍. പുത്തൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍എസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് വളണ്ടിയേര്‍സും, അധ്യാപകരും, നാട്ടുകാരും ഒത്ത് ചേര്‍ന്നത്. ക്യാമ്പിന്റെ ഭാഗമായി നടന്ന കവിതാ സായാഹ്നം ചെലവഴിക്കാനാണ് ഇവര്‍ പ്രകൃതി രമണീയമായ തുരുത്തിലെത്തിയത്.
കവിതകള്‍ പാടിയും അതിന്റെ ദാര്‍ശനികതകള്‍ പറഞ്ഞും കവി ഗോപീനാരായണനും ഒപ്പം കൂടി. ഒത്തു ചേരല്‍ ഒരു നവ്യാനുഭവമായിരുന്നു എന്ന് വളണ്ടിയര്‍ ലീഡര്‍മാരായ സൂര്യ കിരണ്‍, സാന്ദ്ര ജെ ആനന്ദ് എന്നിവര്‍ പറഞ്ഞു.

വാര്‍ഡ് മെമ്ബര്‍ എഫ്എം മുനീര്‍, പ്രിന്‍സിപ്പാള്‍ സലില്‍.പി, വികെ ബാലന് മാസ്റ്റര്‍, മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ സുധാകരന് മാസ്റ്റര്‍, പ്രമോദ് മാസ്റ്റര്‍ ,അനീഷ് മാസ്റ്റര്‍, ടികെ രാമചന്ദ്രന്, എസി സലാം, സലിം വിടികെ, ഇസ്മായില്‍ കോവിലത്ത്, അസ്ലം എന്‍കെ , പ്രോഗ്രാം ഓഫീസര്‍ അബ്ദുള്‍ സമീര്‍ എന്നിവരും സന്നിഹിതരായിരുന്നു.

