കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും വീട് തകര്‍ന്നു

പെരിങ്ങോട്ടുകര: വടക്കുംമുറി ചെമ്മാപ്പിള്ളി കായംപുള്ളി ആലിന് സമീപം പുഴയോരം പരിസരത്ത് കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും ഓട് വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ചിറവരമ്പത്ത് സോമന്റെ വീടാണ് തകര്‍ന്നത്. സംഭവം നടക്കുമ്പോള്‍ സോമനും ഭാര്യ ചാന്ദിനിയും മകളുടെ വീട്ടില്‍ ആയിരുന്നതിനാല്‍ ദുരന്തം ഒഴിവായി. സംഭവമറിഞ്ഞ് വല്ലേജ് അധികൃതരും ജനപ്രതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും വീട് സന്ദര്‍ശിച്ചു.
