കള്ളുഷാപ്പുകളിലെ മുഴുവന്‍ തൊഴിലാളികളും ഇന്ന് സൂചനാ പണിമുടക്ക് നടത്തും

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ കള്ളുഷാപ്പുകളിലെ മുഴുവന്‍ തൊഴിലാളികളും സൂചനാ പണിമുടക്ക് നടത്തും. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചു പൂട്ടിയത് കള്ളുഷാപ്പുകളെ ദോഷകരമായി ബാധിച്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
സംസ്ഥാനത്തൊട്ടാകെ 1150 കള്ള് ഷാപ്പുകളാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം അടച്ചു പൂട്ടിയത്. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

