കള്ളക്കടത്തുകാരുടെ ഭീഷണിയുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍

തിരുവനന്തപുരം: തനിക്കെതിരേ ഉയരുന്ന ഭീഷണികളെ മുഖവിലയ്‌ക്കെടുക്കിന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ തട്ടിപ്പ്, നെടുമ്ബാശ്ശേരിയിലെ സ്വര്‍ണക്കടത്ത് എന്നിവയിലെല്ലാം ശക്തമായ നടപടി സ്വീകരിച്ച് പോരുന്നതിനാല്‍ തനിക്കെതിരെ പല കേന്ദ്രങ്ങളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് സമിത് കുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പല ഭാഗങ്ങളില്‍ നിന്ന് ഭീഷണി വരുന്നുണ്ട്. പക്ഷെ ഇതെല്ലാം ജോലിയുടെ ഭാഗമായി കാണുന്നു. ഭീഷണിയെക്കുറിച്ച് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ അന്വേഷിക്കുമെന്നും സുമിത് കുമാര്‍ പ്രതികരിച്ചു.

