KOYILANDY DIARY

The Perfect News Portal

കളി ആട്ടം വേദിയിൽ പ്രശസ്ത കലാകാരി കപില വേണുവിൻ്റെ ഡമോൺസ്ട്രേഷൻ ശ്രദ്ധേയമായി

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ നടന്നു വരുന്ന കളി ആട്ടത്തിൽ കൂടിയാട്ടത്തിൻ്റെ അഭിനയ മുദ്രയുമായി പ്രശസ്ത കലാകാരി കപില വേണു എത്തിയത് ആഹ്ളാദകരമായ അനുഭവമായി. ചാക്യാർകൂത്ത്, നങ്ങ്യാർ കൂത്ത്, നമ്പ്യാരുടെ മിഴാവ് ഇവയെല്ലാം കൂടി ചേരുമ്പോഴാണ് കൂടിയാട്ടം രൂപമെടുക്കുന്നതെന്നും ചതുർവിധാഭിനയമായ ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിവ ഈ കലയിൽ വിലയിക്കുന്നതെങ്ങനെയെന്നും കപില വിശദീകരിച്ചു.

ലോക ക്ലാസിക് കലയായ കൂട്ടിയാട്ടത്തെക്കുറിച്ച് ഉള്ള കുഞ്ഞു ചോദ്യങ്ങൾക്ക് കുഞ്ഞു ഭാവത്തിൽ ഡമോൺസ്ട്രേഷനിലൂടെ കൂടിയാട്ട കുലപതി അമ്മന്നൂർ മാണി മാധവ ചാക്യാരുടെ ശിഷ്യയും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ വിസിറ്റിംഗ് പ്രൊഫസറുമായ കപില നൽകിയ മറുപടി വിസ്മയത്തോടെയാണ് കേമ്പ് അംഗങ്ങൾ സ്വീകരിച്ചത്. സല്ലാപം വേദിയിലേക്ക് കേമ്പ് ലീഡർ ഗംഗ സ്വാഗതം ചെയ്തു. ഡയരക്ടർ മനോജ് നാരായണൻ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *