കളമശേരി 83-ാം ബൂത്തില്‍ റീപോളിങ് ആരംഭിച്ചു

കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ കളമശേരി നിയോജക മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂര്‍ 83-ാം ബൂത്തില്‍ റീപോളിങ് ആരംഭിച്ചു. പോള്‍ ചെയ്ത 715 വോട്ടിനേക്കാള്‍ 43 വോട്ടുകള്‍ അധികം ഇവിഎമ്മില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും റീപോളിങ് നടത്തുന്നത്. ആകെ 187 വീടുകളാണ് 83 ാം നമ്ബര്‍ ബൂത്തിലുള്ളത്. 187 വീടുകളിലായി 925 വോട്ടര്‍മാരും ഉണ്ട്. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.
മോക്ക് പോളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ നീക്കം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിട്ടു പോയതിനെ തുടര്‍ന്നാണ് കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് റീപോളിങ് നടക്കുന്ന ഏക ബൂത്ത് കൂടിയാണിത്. ഇവിടെ റീപോളിങ് വേണമെന്ന് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു.

റീപോളിങ് നടത്താന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ് ബൂത്തിലെ 187 വീടുകളിലും എത്തി വോട്ട് ഉറപ്പാക്കി. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പി രാജീവിന്റെ പര്യടനം പൂര്‍ത്തിയായി. വോട്ടര്‍മാര്‍ ആവേശത്തോടെയാണ് ഞായറാഴ്ചയും പി രാജീവിനെ വരവേറ്റത്.

