കളഞ്ഞ് കിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി

കൊയിലാണ്ടി: കളഞ്ഞ് കിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരിച്ച് നൽകി ഓട്ടോ തൊഴിലാളി. കൊയിലാണ്ടിയിലെ CITU പ്രർത്തകരാണ് ഉടമയെ കണ്ടെത്തി പണവും പേഴ്സും ഉടമക്ക് തിരികെ നൽകിയത്.12-ാം തിയ്യതി വൈകീട്ടാണ് കൊയിലാണ്ടി പട്ടണത്തിൽ നിന്ന് ഓട്ടോ തൊഴിലാളിയായ രാജന് പേഴ്സ് വീണ് കിട്ടുന്നത്. ഉടൻതന്നെ സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി ഓഫീസിൽ ഏൽപ്പിക്കുകയായിരുന്നു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി. ചന്ദ്രശേഖരൻ, സഫീർ എന്നിവരുടെ സാന്നിധ്യത്തിൽ CITU നേതാക്കളായ എ.കെ. ശിവദാസ്. ഗോപി ഷെൽട്ടർ എന്നിവർ ചേന്ന് ഉടക്ക് കൈമാറി.

