കളഞ്ഞുകിട്ടിയ പണം വിദ്യാർത്ഥി ഉടമയെ തിരിച്ചേൽപ്പിച്ചു

കൊയിലാണ്ടി: കളഞ്ഞു പോയ പണം ഉടമസ്ഥന് തിരിച്ച് കിട്ടി. മണ്ണാർക്കാട് ചിക്കൻ ലോറിയിലെ ഡ്രൈവവർ മുഹമ്മദ് മുസ്തഫയുടെ നഷ്ട്ടപെട്ടു പോയ 75,000 ത്തോളം രൂപയാണ് തിരിച്ചു കിട്ടിയത്. ഇക്കഴിഞ്ഞ ദിവസം ആയഞ്ചേരിയിൽ ചിക്കൻ ഇറക്കി മണ്ണാർകാടേക്ക് പോകുന്നതിനിടെ കൊയിലാണ്ടിയിൽ വെച്ച് ലോറിയിൽ നിന്നും പണം തെറിച്ച് പോവുകയായിരുന്നു. പയ്യോളിയിലും മലപ്പുറത്തും മാത്രമാണ് വാഹനം നിർത്തിയത്. ബാലുശ്ശേരി ഗോകുലം കോളേജിലെ അർജുനാണ് പണം ലഭിച്ചത് . വിവരം സുഹൃത്തുക്കളോട് പറയുകയും സുഹൃത്തുക്കളോടൊപ്പം തുക കൊയിലാണ്ടി പോലീസിനെ ഏൽപിക്കുകയായിരുന്നു. എസ്.ഐ അശോകൻ ചാലിന്റെയും, പി.പി.രാജന്റെ യും സാന്നിധ്യത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വെച്ച് പണം വിദ്യാർത്ഥി മുഹമ്മദ് മുസ്തഫയ്ക്ക് കൈമാറി.
