കളഞ്ഞുകിട്ടിയ പണം ഉടമയെ തിരിച്ചേല്‍പ്പിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മാതൃക കാട്ടി

മുക്കം: കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയെ തിരിച്ചേല്‍പ്പിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മാതൃക കാട്ടി. മാമ്പററ അങ്ങാടിയില്‍ നിന്ന് വ്യാഴാഴ്ച രാത്രിയില്‍ കിട്ടിയ പേഴ്സ് ആണ് കെ.എം .സി .ടി മെഡിക്കല്‍ കോളേജ് എം ബി ബി എസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ജസ് ജോയ് മുക്കം പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ഉടമയ്ക്ക് കൈമാറിയത്.
നായര്‍ കുഴി സ്വദേശി സുഭാഷിന്റെ പേഴ്സില്‍ മുപ്പതിനായിരം രൂപയും ചെക്കും വിലപിടിപ്പുള്ള രേഖകളുമുണ്ടായിരുന്നു. വിദ്യാര്‍ത്ഥിയുടെ സത്യസന്ധതയെ പൊലീസ് ഓഫീസര്‍മാരടക്കം എല്ലാവരും പ്രശംസിച്ചു.

