കല്‍പ്പന അന്തരിച്ചു
ഹൈദരബാദ്: മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന പ്രശസ്ത നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ രാവിലെയാണ് അന്ത്യം. മരണകാരണം അറിവായിട്ടില്ല. രാവിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട കല്‍പ്പനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചാര്‍ലിയാണ് അവരുടെ അവസാന ചിത്രം.
നാടകപ്രവര്‍ത്തകരായ വി.പി നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ്. നടിമാരായ കലാരഞ്ജിനിയും ഉര്‍വശിയും സഹോദരിമാരാണ്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ അവര്‍ അവിസ്മരണീയമാക്കി.

1965 ഒക്ടോബര്‍ അഞ്ചിന് ജനിച്ച കല്‍പ്പന ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ അവര്‍ അവിസ്മരണീയമാക്കി. ഭാഗ്യരാജിനൊപ്പം ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ച കല്‍പ്പന സതി ലീലാവതി ഉള്‍പ്പടെ നിരവധി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. കന്നടയിലും, തെലുങ്കിലും അവരുടെ വേഷപ്പകര്‍ച്ചകളുണ്ടായി.

