കലോൽസവം സംഘടിപ്പിച്ചു
കൊയിലാണ്ടി: പയറ്റുവളപ്പിൽ അംഗൻവാടി കലോൽസവം സംഘടിപ്പിച്ചു. കൊച്ചു കുട്ടികളുടെ സംഘനൃത്തം, കഥ പറയൽ, ഡാൻസ്, ആംഗ്യ പാട്ട്, തുടങ്ങിയ കലാപരിപാടികൾ ആസ്വാദകർക്ക്
മിഴിവേകി. വാർഡ് കൗൺസിലർ ഷീബാ സതീശൻ ഉൽഘാടനം ചെയ്തു .കെ. സുമ, കെ. സതി, ടി.വി. വിജയൻ, കെ അശോകൻ, മനോജ് പയറ്റു വളപ്പിൽ എന്നിവർ സംസാരിച്ചു. കോതമംഗലം സൗത്ത് എൽ.പി.സ്കൂൾ പ്രധാനധ്യാപകൻ പി. പ്രകാശൻ സമ്മാനവിതരണം നടത്തി.
