KOYILANDY DIARY.COM

The Perfect News Portal

കലിക്കറ്റ് ഫ്ളവര്‍ ഷോ നാളെ മുതല്‍ മറൈന്‍ ഗ്രൗണ്ടില്‍

കോഴിക്കോട് > കലിക്കറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ കലിക്കറ്റ് ഫ്ളവര്‍ ഷോ 11 മുതല്‍ 17 വരെ നടക്കും. ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ ചെടികളും ജലവിനിമയവും ജലസംരക്ഷണവുംഎന്ന സന്ദേശമുയര്‍ത്തിയാണ് പുഷ്പമേള.
ഇന്തോനേഷ്യയില്‍ മാത്രം കാണുന്ന അപൂര്‍വയിനം പൂക്കള്‍,   ബംഗളൂരുവില്‍ നിന്നുള്ള ചെടികള്‍ തുടങ്ങി ഒരുപാട് ഇനങ്ങള്‍  മേളയില്‍ പ്രദര്‍ശിപ്പിക്കും. ഉദ്യാനപാലനത്തിന് അറുപതോളം മത്സരങ്ങളുണ്ടാകും. കുട്ടികള്‍ക്ക് ചിത്രരചനാമത്സരം, പുഷ്പാലങ്കാര മത്സരം, പുഷ്പറാണി-പുഷ്പരാജ മത്സരം എന്നിവയും സംഘടിപ്പിക്കും.

എല്ലാ ദിവസവും വൈകീട്ട് ഗാനമേളയും കലാപരിപാടികളുമുണ്ട്. കര്‍ഷകര്‍ക്ക് സെമിനാറുകള്‍, ക്ളാസുകള്‍ എന്നിവയുമുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കെ വി സക്കീര്‍ ഹുസൈന്‍, പി സുന്ദര്‍ദാസ്, ഡോ. എം എ ജേക്കബ്, അഡ്വ. എം രാജന്‍, ആര്‍ അന്‍സാരി, കൗണ്‍സിലര്‍ പി കിഷന്‍ചന്ദ്, അജിത്ത് കുരീത്തടം എന്നിവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *