കര്‍ഷക തൊഴിലാളി കുടുംബങ്ങളെ ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം

പേരാമ്പ്ര: കര്‍ഷകതൊഴിലാളി കുടുംബങ്ങളെ ബി.പി.എല്‍. ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കണമെന്നും ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന് ചെറുവണ്ണൂര്‍ മണ്ഡലം കണ്വന്ഷന് ആവശ്യപ്പെട്ടു. കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം വി.ടി. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. കുഞ്ഞിക്കേളപ്പന്‍ അധ്യക്ഷനായി. ടി.പി. നാരായണന്, എം.കെ. സുരേന്ദ്രന്, സഞ്ജയ് കൊഴുക്കല്ലൂര്‍, കുട്ട്യാലി, എന്‍. പത്മനാഭന്, യു.കെ. അശോകന്, എ.കെ. ഉമ്മര്‍, കെ.കെ. വത്സന്, പ്രേമന് തുടങ്ങിയവര്‍ സംസാരിച്ചു.
