കര്‍ഷകസഭ സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ 2019-20 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍ഷകസഭ സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന കര്‍ഷകസഭ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.കെ.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍മാരായ വി.കെ.അജിത, ദിവ്യസെല്‍വരാജ്, കൗൺസിലർമാരായ പി.കെ. രാമദാസന്‍, എം.പി.സ്മിത എന്നിവര്‍ സംസാരിച്ചു. വര്‍ക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങള്‍, കാര്‍ഷിക വികസനസനിതി അംഗങ്ങള്‍, പാടശേഖരസമിതി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
