KOYILANDY DIARY

The Perfect News Portal

കര്‍ഷകരുടെ മഹാമാര്‍ച്ച്‌ ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍

മുംബൈ: ഇന്ത്യന്‍ കര്‍ഷക പോരാട്ടത്തിലെ പൊന്‍തൂവലായി മാറിയ ലോങ് മാര്‍ച്ചിനെ ഭൂരിപക്ഷം ഇന്ത്യന്‍ മാധ്യങ്ങളും അവഗണിച്ചപ്പോള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ മാര്‍ച്ച്‌ റിപ്പോര്‍ട്ട് ചെയ്തു. പ്രമുഖ ബ്രിട്ടീഷ് വാര്‍ത്ത ചാനലായ ബിബിസി , അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റ് , ഡെയിലി മെയില്‍, ജപ്പാന്‍ ടൈംസ് , ചൈനീസ് മാധ്യമമായ സിന്‍ഹുവ തുടങ്ങിയവയില്‍ ലോങ്ങ് മാര്‍ച്ച്‌ മുന്‍നിര വാര്‍ത്തയായി .

സിപിഐ എം നേതൃത്വത്തിലുള്ള കിസാന്‍സഭ കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഇന്ത്യയുടെ സാമ്ബത്തിക തലസ്ഥാനം വളഞ്ഞുവെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത്. നാസിക്കില്‍ നിന്നും പുറപ്പെട്ട ജാഥയുടെ ദിവസേനയുള്ള പര്യടന വിവരങ്ങളും ഗാര്‍ഡിയന്‍ നല്‍കിയിട്ടുണ്ട് .

മഹാരാഷ്ട്ര കര്‍ഷക സമരം വിജയകരമായി അവസാനിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്ത ബിബിസി കര്‍ഷകര്‍ നേടിയെടുത്ത അവകാശങ്ങളടക്കം സചിത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചു . പതിനായിരക്കണക്കിന് കര്‍ഷകരും സ്ത്രീകളും പങ്കെടുത്ത മാര്‍ച്ച്‌ മഹാസംഭവമെന്നാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമഗ്രമായി അവതരിപ്പിക്കാനും ബിബിസി ശ്രദ്ധിച്ചു .

Advertisements

ഇന്ത്യന്‍ സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ചെങ്കൊടിയേന്തി കാര്‍ഷിക പരിഷ്കരണം ആവശ്യപ്പെട്ടു നടത്തിയ പോരാട്ടമെന്നാണ് ലാറ്റിനമേരിക്കന്‍ മാധ്യമമായ ടെലിസൂര്‍ റിപ്പോര്‍ട്ട് ചെയ്തത് . സമരത്തിന്റെ നിരവധി ചിത്രങ്ങളും ടെലിസൂര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് .

കനത്ത വേനല്‍ ചൂടിനേയും അവഗണിച്ച്‌  പതിനായിരക്കണക്കിന് കര്‍ഷകര്‍ ഇന്ത്യന്‍ സാമ്ബത്തിക തലസ്ഥാനം വളഞ്ഞെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു . കര്‍ഷകരെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാത്ത സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണെന്നാണ് അവര്‍ പറഞ്ഞത് .

Leave a Reply

Your email address will not be published. Required fields are marked *