കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ബിജെപിക്ക് കനത്ത തിരിച്ചടി

ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലം പുറത്തു വന്നപ്പൊള്‍ ബിജെപിക്ക് കനത്ത തിരിച്ചടി. രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്സ് ജെഡിഎസ് സംഖ്യം വിജയിച്ചു. രാമനഗരയില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയും ജംഖണ്ഡിയില്‍ കോണ്‍ഗ്രസ്സിന്റെ ആനന്ദ് ജയിച്ചു.
ബിജെപിയുടെ സിറ്റിങ് സീറ്റായ ബെല്ലാരിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വിഎസ് ഉഗ്രപ്പയ്ക്ക് വന്‍ തോതിലുള്ള ലീഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്ര മത്സരിക്കുന്ന ശിവമൊഗ്ഗയില്‍ മാത്രമേ ബിജെപിക്ക് ലീഡ് നേടാനായുള്ളു.

രാമനഗരി, ജാംഖണ്ഡി എന്നീ നിയമസഭാ സീറ്റുകളിലേക്കും ശിവമോഗ, ബല്ലാരി, മാണ്ഡ്യ ലോക്‌സഭാ സീറ്റ് ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ഇതുവരെയുള്ള ഫലങ്ങള്‍ പുറത്തു വരുമ്ബോള്‍ കോണ്‍ഗ്രസ്സ് – ജെഡിഎസ്സ് സംഖ്യം കര്‍ണാടകത്തില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്.

2014ലില്‍ 28 ലോക്‌സഭാ സീറ്റുകളില്‍ ഭൂരിപക്ഷം സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. 2019 ലില്‍ ബിജെപിയെ ഒന്നിച്ചു നേരിടുന്നതിനുള്ള ശക്തി സംഭരണമായിരിക്കും കോണ്‍ഗ്രസ്സ് ജെഡിഎസ് സംഖ്യത്തിന്റെ വിജയം.

