കര്‍ണാടകയില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ദില്ലി: കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിമത എംഎല്‍എ ഉമേഷ് ജാദവ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരുന്നതില്‍ താന്‍ തൃപ്തനല്ലെന്ന് ഉമേഷ് ജാദവ് മുമ്ബ് പറഞ്ഞിരുന്നു. ഇന്നലെയാണ് നിയമസഭാ സ്പീക്കര്‍ രമേശ് കുമാറിന്റെ വസതിയിലെത്തി രാജിക്കത്ത് കൈമാറിയത്. കലബുര്‍ഗിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ വച്ച് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന സൂചനയുണ്ടായിരുന്നു. ”ബിജെപിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. അവര്‍ എന്നെ വളരെ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്.” ജാദവ് പറഞ്ഞു.
കലബൂര്ഗിയില് ഞങ്ങള്‍ ഒരു പുതിയ ചരിത്രമെഴുതും. അതിന് ജനങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. തനിക്കൊരു അവസരം നല്കാന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ജാദവ് കൂട്ടിച്ചേര്‍ക്കുന്നു. കലബുര്‍ഗി മണ്ഡലത്തില്‍ നിന്നായിരിക്കും ജാദവ് മത്സരിക്കുക. ചിഞ്ചോളിയില്‍ നിന്നും മത്സരിച്ച് രണ്ട് തവണ എംഎല്‍എ ആയ ആളാണ് ഉമേഷ് ജാദവ്.

