കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ്: റിസോര്‍ട്ടില്‍ നിന്നും എംഎല്‍എമാര്‍ എത്തിതുടങ്ങി

ബെംഗളൂരു: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ തുടരുമോ വീഴുമോ എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. വിശ്വാസ വോട്ടെടുപ്പ് രാവിലെ നടക്കാനാരിക്കെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരും ബിജെപി എംഎല്‍എമാരും റിസോര്‍ട്ടുകളില്‍ നിന്ന് നിയമസഭയിലേക്ക് എത്തിത്തുടങ്ങി.
അതിനിടെ കോണ്‍ഗ്രസ് ക്യാമ്ബിനെ ആശങ്കയിലാക്കി ഒരു എംഎല്‍എ കൂടി പാളയം വിട്ടുവെന്ന് സംശയം നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് എംഎല്‍എയായ ശ്രീമന്ത് ബാലഹേബ് പാട്ടീലാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന റിസോര്‍ട്ടില്‍ നിന്ന് ചാടിപ്പോയത്. അതേസമയം വിശ്വാസപ്രമേയ ചര്‍ച്ച ഇന്നുതന്നെ പൂര്‍ത്തിയാക്കി വോട്ടെടുപ്പിലേക്ക് കൊണ്ടുപോകണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

ഇക്കാര്യം ഉന്നയിച്ച് സ്പീക്കര്‍ക്ക് ബിജെപി കത്ത് നല്കി. വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് സുദീര്‍ഘമായ പ്രസംഗം നടത്താന്‍ സ്പീക്കര്‍ അനുമതി നല്‍കിയേക്കും. ഇത് മുന്നില്‍ കണ്ടാണ് കത്ത് നല്‍കിയത്.

രാവിലെ 11 ന് സഭയില്‍ നടപടികള്‍ തുടങ്ങു. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ താഴെവീഴും. 16 എംഎല്‍എമാര്‍ രാജിക്കത്ത് നല്കിയ സാഹചര്യത്തില്‍ സര്‍ക്കാരിന് സാങ്കേതികമായി സഭയില്‍ ഭൂരിപക്ഷമില്ല. വിമതരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ വിമതരുടെ രാജി അംഗീകരിച്ചാലോ അവരെ അയോഗ്യരാക്കിയാലോ സര്‍ക്കാര്‍ താഴെവീഴും. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് വിമതര്‍.

