കരിയര്‍ റൈഡ് എക്‌സിബിഷന്‍ നടത്തി

കൊയിലാണ്ടി: എസ്.എസ്.എല്‍.സി, പ്ലസ്-ടു വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നഗരസഭാ വിദ്യാഭ്യാസ സമിതി രണ്ടു ദിവസത്തെ കരിയര്‍ റൈഡ് എക്‌സിബിഷന്‍ നടത്തി. കരിയര്‍ വിദഗ്ധന്‍ ഡോ. എം.എസ്. ജലീലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ. പത്മിനി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്‌സൺ കെ. ഷിജു അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.കെ. ഷാജി, കൗണ്‍സിലര്‍ സലീന എന്നിവര്‍ സംസാരിച്ചു.
