കരിപ്പൂരില്‍ 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം പിടികൂടി

കോഴിക്കോട്: ശരീരത്തില്‍ ഒളിപ്പിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗമാണ് 1.087 കിലോ സ്വര്‍ണം പിടിച്ചത്. ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഞായറാഴ്ച രാത്രി എത്തിയ മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുള്‍ റഷീദ്(31) ആണ് സ്വര്‍ണം കടത്തിയത്.
കസ്റ്റംസ് അസി. കമീഷണര്‍ എ കെ സുരേന്ദ്രനാഥിൻ്റെ നിര്‍ദേശപ്രകാരം സൂപ്രണ്ട് കെ കെ പ്രവീണ്‍കുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ഇ ഫൈസല്‍, സന്തോഷ് ജോണ്‍, ഹെഡ് ഹവില്‍ദാര്‍ എം സന്തോഷ് കുമാര്‍, ഇ വി മോഹനന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടിച്ചത്.

