കരിപ്പൂരില്‍ എം. ജയചന്ദ്രനെ അപമാനിച്ച സംഭവം: ഉന്നതതല അന്വേഷണം തുടങ്ങി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഹാളില്‍ സംഗീത സംവിധായകന്‍ എം. ജയചന്ദ്രനെ അപമാനിച്ച സംഭവത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള ഉന്നത തല സംഘം അന്വേഷണം ആരംഭിച്ചു.
കെ.സി വേണുഗോപാല്‍ എം.പി രേഖാമൂലം സമര്‍പ്പിച്ച പരാതിയില്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കസ്റ്റംസ് ആന്റ് എക്‌സൈസ് ചെയര്‍മാനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് മാനാഞ്ചിറയിലെ കസ്റ്റംസ് ആന്റ് എക്‌സൈസ് ഓഫീസില്‍ എത്തിയ അന്വേഷണ സംഘം ഇന്നവെ ജയചന്ദ്രന്റെ മൊഴിയെടുത്തിരുന്നു. വിമാനത്താവളത്തിലെ സി.സി. ടി.വി ദൃശ്യങ്ങളും ജയചന്ദ്രന്‍ മൊഴിയില്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളും പരിശോധിച്ചു. ജയചന്ദ്രന്‍ എത്തിയ വിിമാനത്തിന് പിന്നാലെയെത്തിയ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശികളായ ഉസ്മാന്‍കോയയും ഭാര്യയും സംഭവം നേരിട്ടു കണ്ടിരുന്നു. ഇവരെ സാക്ഷിയാക്കിയാണ് അന്വേഷണം തുടങ്ങിയത്. ഇവരുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.

