കരിഞ്ചോലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ നാലായി

താമരശേരി:കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ നാലായി. നേരത്തെ മരിച്ച ദില്‍ന(9)യുടെ സഹോദരനും മറ്റു രണ്ടുപേരുമാണ് മരിച്ചത്. ഇവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അതേസമയം കാണാതായവരില്‍ ഒരു കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ഇനിയും ഏഴുപേരെയാണ് കണ്ടെത്താനുള്ളത്. ഹസന്, അബ്ദുള്‍ റഹ്മാന് എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്.

വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Advertisements

