കമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ (CITU) ധർണ നടത്തി

പേരാമ്പ്ര: കോവിഡ് മറയാക്കി വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കരുത്, ജീവനക്കാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്‌സ്റ്റാൻഡ് പരിസരത്ത് ധർണ നടത്തി. സംസ്ഥാന സെക്രട്ടറി ടി.കെ. ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. ശശികുമാർ പേരാമ്പ്ര അധ്യക്ഷനായി. കെ.പി. സജീഷ്, എം.ബി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

