KOYILANDY DIARY.COM

The Perfect News Portal

കപ്പലിൽ തീപിടുത്തത്തിൽ മരിച്ച യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

കൊയിലാണ്ടി: അതുൽ രാജിൻ്റെ മരണം കടലോര മേഖലയെ കണ്ണീരിലാഴ്ത്തി മൃത’ദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. എന്നാൽ കപ്പലിലെ തീപിടുത്തെ കുറിച്ച് ഇറാഖ് ഗവൺമെൻ്റ് ഇന്ന് ഉച്ചയ്ക്ക്12 മണിയോടെ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വിടുകയുള്ളൂ. അതിനു ശേഷമെ നടപടികൾ ആരംഭിക്കുകയുള്ളു. പേർഷ്യൻ കടലിൽ കപ്പലിന് തീപിടിച്ചതിനെ തുടർന്നാണ് അതുൽ രാജ് 28 മരണമടഞ്ഞത്. ജൂലായ് 13നാണ് അപകടം നടന്നത്. ഞായറാഴ്ച ഉച്ചയോടെയാണ് മരണവിവരം ബന്ധുക്കൾ അറിയുന്നത്.

പാവപ്പെട്ട മത്സ്യതൊഴിലാളി കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്നു അതുൽ. മറ്റുള്ളവരോടൊപ്പം കടലിൽ മൽസ്യബന്ധനം നടത്തിയായിരുന്നു ഉപജീവനം നടത്തിയിരുന്നത്..’ കഠിനധ്വാനത്തിലൂടെയാണ്  മറൈൻ കോഴ്സ് പാസായത്. തുടർന്ന് മുംബൈ ഏജൻസി വഴി നവംബറിലാണ് കപ്പലിൽ ജോലിക്ക്  കയറിയത്. അതുലിന് ജോലി ലഭിച്ചതോടെ കടുത്ത ജീവിത സാഹചര്യങ്ങൾ മാറി കുടുംബം കരകയറി വരുകയായിരുന്നു. പഴയ വീട് പുതിക്കി പണിഞ്ഞ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ ബന്ധുക്കൾ നടത്തി കൊണ്ടിരിക്കെയാണ് അതുലിനെ മരണം തട്ടിയെടുത്തത് എല്ലാ ദിവസവും വീട്ടിലെക്ക് ഫോൺ ചെയ്ത് നാട്ടിലെ വിശേഷങ്ങൾ തിരക്കാറുണ്ടായിരുന്നതായി ബന്ധുവായ വി.കെ.ജയൻ പറഞ്ഞു.

മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നു. കപ്പൽ തീപിടുത്തത്തിൽ മറ്റൊരു ഇന്ത്യകാരനടക്കം 9 പേർ മരിച്ചതായാണ് വിവരം. മൃതദേഹം എത്താൻ പത്ത് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അറിയാൻ കഴിയുന്നത്. 

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *