കന്നുകാലി പ്രദർശനം സംഘടിപ്പിച്ചു

കൊയിലാണ്ടി: ക്ഷീരവികസന വകുപ്പ്, മേലടി ബ്ലോക്ക് പഞ്ചായത്ത്, വിവിധ ക്ഷീര സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കന്നുകാലി പ്രദർശനം സംഘടിപ്പിച്ചു. കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗോപാലൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. രാജശ്രീ കോഴിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്തംഗം രാജേഷ് കീഴരിയൂർ, ക്ഷീര വികസന ഓഫീസർ എം.കെ സ്മിത, മേലടി മനീഷ് എം.കെ, കുഞ്ഞികൃഷ്ണൻ നായർ, നാരായണൻ കിടാവ്, നാരായണൻ കെ.പി, രവീന്ദ്രൻ നങ്ങേരി, കെ.പി വിജയൻ, ശോഭ, ശിജിന.എ എന്നിവർ ആശംസകൾ നേർന്നു. ടി. ഗംഗാധരൻ സ്വാഗതം പറഞ്ഞു.

