കനാല്‍ പാര്‍ശ്വ ഭിത്തി ഭൂവസ്ത്രമണിയിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ബാലുശ്ശേരി : ഹരിത കേരളമിഷന് ജലസംരക്ഷണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കനാല്‍ പാര്‍ശ്വ ഭിത്തി ഭൂവസ്ത്രമണിയിക്കുന്നതിന്റെ ഉദ്ഘാടനം കൂനഞ്ചേരിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി ഇത്തരത്തിലുള്ള വിവിധ പദ്ധതികളാണ് ഹരിത കേരളമിഷന് വിഭാവനം ചെയ്യുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്ബിലാട് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അസി.സെക്രട്ടറി പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റുമാരായ കെ.ശ്രീജ, മെമ്പര്‍മാരായ കെ.കെ. പരീദ്, ഡി.ബി. സബിത, എന്‍.പി. നദീഷ്കുമാര്‍, ഗണേശന്, ബ്ലോക്ക് മെമ്പര്‍മാരായ പി.എന്‍. അശോകന്, ഷീബ, ഇറിഗേഷന്‍ അസി.എഞ്ചിനീയര്‍ എ.കെ.സജീവ്, പ്രദീപ് തിയ്യക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പെരിങ്ങിനി മാധവന് സ്വാഗതവും, കെ.കെ.ശ്രീനിവാസന് നന്ദിയും പറഞ്ഞു.

