KOYILANDY DIARY.COM

The Perfect News Portal

കനാലിലേക്ക് മാലിന്യം തള്ളിയ സംഭവം; പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

വടകര : ചോറോട് റാണി പബ്ലിക് സ്‌കൂളില്‍ നിന്നും മാലിന്യം കനാലിലേക്ക് ഒഴുക്കി വിട്ട സംഭവത്തില്‍ ഇന്ന് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ ചോറോട് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ചോറോട് റാണി സ്ഥാപനങ്ങളില്‍ നിന്നാണ് തോടുകളില്‍ മാലിന്യം ഒഴുക്കി വിട്ട് എന്‍സി കനാല്‍ ഉപയോഗ ശൂന്യമാക്കിയ രീതിയിലാക്കിയത്. സംവത്തില്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത മാര്‍ച്ച്‌ ബാലവാടിയില്‍ നിന്നാണ് ആരംഭിച്ചു.

കൈനാട്ടി ദേശീയപാതയില്‍ മാര്‍ച്ചില്‍ പങ്കെുടത്തരെ കൊണ്ട് നിറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു.പ്രക്ഷോഭത്തിന്റെ ഭാഗമായി വരുന്ന 8ാം തിയ്യതി റാണി സ്ഥാപനങ്ങളിലേക്ക്സര്‍വകക്ഷി നേതൃത്വത്തില്‍ ബഹുജന പ്രതിരോധം സംഘടിപ്പിക്കും. കുടിവെള്ളം മുട്ടിച്ച സ്‌കൂള്‍ അധികൃതരുടെ കുറ്റകരമായ ചെയ്തികള്‍ക്കെതിരെ നടപടി വേണമെന്ന് മാര്‍ച്ചില്‍ ആവശ്യമുയര്‍ന്നു. പ്രദേശത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ശുചീകരിച്ച എന്‍സി കനാല്‍ മലിനമാക്കിയതില്‍ പ്രതിഷേധം അണപൊട്ടുകയായിരുന്നു.

സര്‍വകക്ഷി ആക്ഷന്‍ കമ്മറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരും സന്നദ്ദ സംഘടനാ പ്രവര്‍ത്തകരും അണിനിരന്നു. പഞ്ചായത്ത് നേതൃത്വത്തില്‍ സ്‌കൂള്‍ കോമ്ബൗണ്ടിലെസെപ്റ്റിക്ക് ടാങ്കുകള്‍ എഞ്ചിനീയറിങ്ങ് വിഭാഗം ഉടന്‍ പരിശോധിച്ച്‌റിപ്പോര്‍ട്ട് തയ്യാറാക്കണമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആരോഗ്യ ഭീഷണി ഉയര്‍ത്തിയ രൂക്ഷമായ മാലിന്യ പ്രശ്‌നത്തില്‍ പഞ്ചായത്തിന്റെ നിസംഗതക്കെതിരെയും പ്രതിഷേധമുയര്‍ന്നു. കക്കൂസ് മാലിന്യം എന്‍സി കനാലിലേക്ക് ഒഴുക്കി വിട്ടിട്ടും ക്ലോറിനേഷന്‍ നടത്താന്‍ പോലും പഞ്ചായത്ത് നേതൃത്വം നല്‍കിയിരുന്നില്ല. നാട്ടുകാരെ വെല്ലു വിളിച്ച്‌ മാലിന്യം ഒഴുക്കുന്നത് പതിവാക്കിയ മാനേജ്‌മെന്റ് നടപടി അവസാനിപ്പിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.

Advertisements

ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ കെഇ ഇസ്മിയില്‍ അധ്യക്ഷത വഹിച്ചു. ടിപി ബിനീഷ്, ഒകെ കുഞ്ഞബ്ദുള്ള, എം രാജീവന്‍, എംസി ബാലകൃഷ്ണന്‍, സി വാസു, ആര്‍ സത്യന്‍, കെ പ്രകാശന്‍, ടിപി രാജന്‍, ടികെ സിബി, ഇഎം ദാമോദരന്‍, എകെ വിജയന്‍, വി മോഹന്‍ ബാബു, ടിഎം രാജന്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *