കനത്ത മഴയെത്തുടര്‍ന്ന് ചെറുതോണിയില്‍ ബസ് സ്റ്റാന്‍ഡ് തകര്‍ന്നു

ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ചെറുതോണിയില്‍ ബസ് സ്റ്റാന്‍ഡ് തകര്‍ന്നു. വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ സ്റ്റാന്‍ഡില്‍ ആറടി താഴ്ചയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. മഴ കനത്തതിനെത്തുടര്‍ന്ന് തുറന്ന ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്നും ശക്തമായ അളവില്‍ ജലം പുറത്തേക്ക് ഒഴുകുകയാണ്. ചെറുതോണി പാലവും അപകടാവസ്ഥയിലാണ്. ചെറുതോണിപ്പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്.
