കനത്ത മഴയെത്തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ നടത്തനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാലയും കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. കണ്ണൂര്‍ സര്‍വകലാശാല വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്താനിരുന്ന എല്ലാ സപ്ലിമെന്ററി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
