കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു

കൊയിലാണ്ടി: കീഴരിയൂർ വില്ലേജിൽ നടുവത്തൂർ മഠത്തിൽ താഴ സുധയുടെ വീടിന്റെ മേൽക്കൂര ചൊവ്വാഴ്ച രാത്രിയിലെ കനത്ത മഴയിൽ തകർന്നു. മേൽക്കൂരയുടെ ഉത്തരക്കോലും പട്ടികയും ഒടിഞ്ഞതിനെ തുടർന്ന് ഓട് മേഞ്ഞ വീട് അപകട നിലയിലാണള്ളത്. ചുവരിന്റെ ഭാഗങ്ങളിലും വിള്ളലുണ്ടായിട്ടുണ്ട്.

അപകട സമയത്ത് സുധയും ഭർത്താവ് സതീശനും മകളും വീട്ടിലുണ്ടായിരുന്നങ്കിലും ശബ്ദം കേട്ട് പുറത്തേക്ക് മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇത് സംബന്ധിച്ച് വില്ലേജ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്.


