കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു

പാനൂര്‍: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു. കരിയാട് മുക്കാളിക്കരയില്‍ പാര്‍ക്കും വലിയത്ത് നാണി (68)യാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ഏഴരയോടെയാണ് സംഭവം. വീടിനടുത്തുള്ള വയലില്‍ വെള്ളകെട്ടിനടുത്തു കൂടി നടന്നു പോകുകയായിരുന്ന നാണി വഴുതി വീഴുകയായിരുന്നു.
തലശ്ശേരി ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.

