കനത്തമഴയെ തുടർന്ന് തെങ്ങും, പനയും വീണ് വീട് തകർന്നു

കൊയിലാണ്ടി: കനത്തമഴയെ തുടർന്ന് പൊയിൽകാവിൽ വീടിനു മുകളിൽ തെങ്ങും, പനയും വീണ് വീട് തകർന്നു. തനയഞ്ചേരി മനോഹരന്റ വീടാണ് തകർന്നത്. ഇന്നു രാവിലെയാണ് ശക്തമായ കാറ്റിൽ തെങ്ങും പനയും വീണത്.
ഫയർഫോഴ്സ് എത്തി വീടിനു മുകളിൽ വീണ മരങ്ങൾ മുറിച്ചു മാറ്റി. റവന്യൂ അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ആർക്കും പരിക്കില്ല.

