കനകദുര്‍ഗ്ഗയുടേയും ബിന്ദുവിന്റേയും വീടിനും കുടുംബാംഗങ്ങള്‍ക്കും കനത്ത സുരക്ഷയൊരുക്കി പോലീസ്

പെരിന്തല്‍മണ്ണ: പുതുവര്‍ഷദിനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയുടേയും കൊയിലാണ്ടി സ്വദേശിയായ ബിന്ദുവിന്റേയും കുടുംബാംഗങ്ങള്‍ക്കും വീടുകള്‍ക്കും കനത്ത സുരക്ഷയൊരുക്കി പൊലീസ്.
ഇരുവരുടേയും കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ആക്രമണ സാധ്യത കണക്കിലെടുത്താണ് -കുടുംബാംഗങ്ങളെ ഇവിടെ നിന്നും മാറ്റിയത്.

എന്നാല്‍ കനക ദുര്‍ഗയും ബിന്ദുവും എവിടെയാണ് നിലവിലുള്ളതെന്ന വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല. നേരത്തേ ദര്‍ശനത്തിന് ശ്രമിച്ചിരുന്നുവെങ്കിലും കനത്ത പ്രതിഷേധം കാരണം മലയിറങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

തുടര്‍ന്ന് ഇരുവരുടെയും വീടുകള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ആര് എസ് എസ്-ബിജെപി ആക്രമികള്‍ എത്തിയിരുന്നു . ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ്, ഇവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്.

