KOYILANDY DIARY.COM

The Perfect News Portal

കതിരൂര്‍ വധക്കേസ് ; പി ജയരാജന്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും

തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇന്ന് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. പി ജയരാജനെ അറസ്റ്റ് ചെയ്യുന്നതിനേക്കുറിച്ച്‌ സി.ബി.ഐ ആലോചനകള്‍ തുടങ്ങി. മുമ്പ്‌ രണ്ടുതവണയും പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തലശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു.

കേസില്‍ ജയരാജന്‍ പ്രതിയല്ലെന്നതായിരുന്നു സി.ബി.ഐ മുഖ്യമായും ഈ ഘട്ടത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇപ്പോള്‍ പ്രതിയായ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചേക്കുമെന്ന നേരിയ പ്രതീക്ഷ  നിലനില്‍ക്കുന്നു.

Share news