കണ്ണൂര്‍ പുന്നോലില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകളും ഒരു കുട്ടിയും മരിച്ചു

കണ്ണൂര്‍: പുന്നോലില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. തലശ്ശേരി റസ്റ്റ് ഹൗസിനു സമീപം മണക്കാദ്വീപില്‍ ഹിദായത്തുല്‍ മദ്രസയ്ക്കു സമീപത്തെ ബദരിയ മന്‍സിലില്‍ മഹ് മൂദിന്റെ ഭാര്യ നസീമ (50), സഹോദരിയും മുബീന മന്‍സിലില്‍ അഷ്റഫിന്റെ ഭാര്യയുമായ സുബൈദ (40), സുബൈദയുടെ പേരക്കുട്ടി അയ്ഹാന്‍ (രണ്ട്) എന്നിവരാണു മരിച്ചത്. ഞായറാഴ്ച വൈകുന്നേരം പുന്നോല്‍ പെട്ടിപ്പാലത്താണ് അപകടം.
ബന്ധുവീട്ടില്‍ ഗൃഹപ്രവേശ ചടങ്ങിനെത്തിയ ഇവര്‍, തൊട്ടടുത്തുള്ള മറ്റൊരു ബന്ധുവീട്ടിലേക്കു പോകുമ്ബോഴാണു ട്രെയിന്‍ തട്ടിയത്. മരിച്ചവരടക്കം 12 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഏറ്റവും ഒടുവിലായി പാളം മുറിച്ചു കടക്കുകയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്.

