കണ്ണൂരിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന് ആത്മഹത്യ ചെയ്തു

കണ്ണൂര്‍: പുളളിയാം കുന്നില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന് ആത്മഹത്യ ചെയ്തു. മാവില വീട്ടില്‍ സതീശനാണ് കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇയാള്‍ കുഞ്ഞിനെയും ഭാര്യയെയും കോടാലി കൊണ്ട് വെട്ടുകയായിരുന്നു. വെട്ടേറ്റ ഭാര്യ അഞ്ജു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. ഭാര്യ അഞ്ജുവിന്റെ (39) നില ഗുരുതരമാണ്. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

