കണ്ണൂരില്‍ ലോറിയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരിക്കേറ്റു
കണ്ണൂരില്‍ ലോറിയും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് 8 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ആറോടെ തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയപാതയിലാണ് സംഭവം. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടു പേര്‍ക്കാണ് പരിക്കേറ്റത്. കാസര്‍ഗോഡിലേക്ക് പോകുകയായിരുന്ന ബസിന് പുറകില്‍ മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടിക്കുകയായിരുന്നു.

അപകടത്തില്‍പ്പെട്ട ലോറിക്ക് പിന്നില്‍ മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസ് കൂടി ഇടിച്ചുകയറുകയായിരുന്നു. ലോറിക്ക് പുറകില്‍ ഇടിച്ചുകയറിയ ബസിലെ ഡ്രൈവര്‍ പി.കെ. ശ്രീജിത്തിനാണ് പരിക്കേറ്റത്. സ്റ്റിയറിംഗിനിടയില്‍ കുടുങ്ങിക്കിടന്ന ശ്രീജിത്തിനെ അഗ്‌നിശമന സേന എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് വിവരം.


