കണ്ണൂരില്‍ നാളെ സര്‍വ്വകക്ഷിയോഗം ചേരും

തിരുവനന്തപുരം> കണ്ണൂരില്‍ നാളെ സര്‍വ്വകക്ഷിയോഗം ചേരും. രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. യോഗത്തിന് മുന്നോടിയായി ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത് ഉഭയകക്ഷി ചര്‍ച്ച നടത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍വ്വകക്ഷി യോഗം ചേരുന്നത്.
