കണ്ണൂരില്‍ കൂട്ടുകാരനൊപ്പം സംസാരിച്ചു നിന്ന ലോട്ടറി വില്‍പ്പനക്കാരന്റെ ചെവിയറുത്തു

കണ്ണൂര്‍ : പരിയാരത്ത് ലോട്ടറി കച്ചവടക്കാരന്റെ ചെവി വാളുപയോഗിച്ച് അറുത്തു. ഇരിങ്ങല്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അമ്മാനപ്പാറയിലെ ശാരദാനിവാസില്‍ പി.വി.ഭാസ്ക്കരന്റെ ചെവി ആയുധം കൊണ്ട് അറുത്തത്. ഇവിടെ വൈകിട്ട് അഞ്ച് മണിയോടെ സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് ശശീന്ദ്രന് എന്ന ശശി ഭാസ്ക്കരനെ വാളുപയോഗിച്ച് വെട്ടിയത്. ആക്രമണത്തില്‍ ശശീന്ദ്രന്റെ ചെവി അറ്റ് വീഴുന്ന നിലയിലായി. ഉടന്‍ തന്നെ പരിയാരത്തെ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഭാസ്ക്കരനെ കൊണ്ടുപോയി. സംഭവത്തില്‍ ശശീന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
