കണിക്കൊന്നകൾ നാടെങ്ങും പൂത്തുലഞ്ഞു
കൊയിലാണ്ടി: മേടമാസ വിഷുവിൻ്റെ വരവറിയിച്ച് കണിക്കൊന്നകൾ നാടെങ്ങും പൂത്തുലഞ്ഞു. സ്വർണത്തിൻ്റെ അംശമുള്ളത് കൊണ്ടാണ് കണികൊന്നയ്ക്ക് മലയാളികൾ പ്രാധാന്യം കൽപിക്കുന്നത്. കണ്ണുകൾക്ക് കുളിർമയേകിയാണ് കൊന്നകൾ നാടെങ്ങും പൂത്തുലഞ്ഞത്. ഈ കാഴ്ച അതി മനോഹരവും നയനാനന്ദകരവുമാണ്. സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പുഷ്പമായ കൊന്ന ഇല്ലാത്ത ഒരു വിഷുക്കണി സങ്കല്‍പ്പിക്കാന്‍ മലയാളിക്ക് സാദ്ധ്യവുമല്ല. ഗ്രാമത്തിൻ്റെ ഭംഗിയും വിശുദ്ധിയും നിറഞ്ഞ് പൂത്തു നിൽക്കുന്ന കാഴ്ച ഗ്രാമ നഗര വ്യത്യാസമില്ലാതെ നിറഞ്ഞ് നിൽക്കുന്നു. ഇത്തവണ മകരമാസത്തിൽ തന്നെ കണിക്കൊന്നകൾ പൂത്തിരിക്കുന്ന പ്രപത്യേകതകൂടിയുണ്ട്.

