കണയങ്കോട് പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടി

കൊയിലാണ്ടി: കണയങ്കോട് പാലത്തിൽ നിന്ന് യുവതി പുഴയിലേക്ക് ചാടിയതായി റിപ്പോർട്ട്. ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം. പുഴയിലേക്ക് ചാടുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് കൊയിലാണ്ടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇപ്പോൾ ഫയർഫോഴ്സും, പോലീസും, നാട്ടുകാരും മത്സ്യതൊഴിലാളികളുടെയും സഹായത്തോടെ തിരച്ചിൽ നടത്തുകയാണ്. ശക്തമായ മഴയുള്ളതിനാൽ രക്ഷാ പ്രവർത്തനം മന്ദഗതിയിലാണ് നടക്കുന്നത്.

