കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 5 ഇന്ത്യന്‍ കപ്പല്‍യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

നൈജീരിയ> നൈജീരിയയില്‍ നിന്നും ഡിസംബര്‍ 11ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 5 ഇന്ത്യന്‍ കപ്പല്‍യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. അവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നൈജീരിയയിലുള്ള ഇന്ത്യന്‍ ഹൈകമ്മീഷണര്‍ എ.ആര്‍.ഘനശ്യാം നൈജീരിയന്‍ പ്രസിഡന്റുമായി 12ന് കൂടിക്കാഴ്ച നടത്തിയെന്നും ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു.
