KOYILANDY DIARY.COM

The Perfect News Portal

കടലില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കളിക്കുന്നതിനിടെ കടലില്‍ കാണാതായ രണ്ട്​ കുട്ടികളുടെ മൃതദേഹം കണ്ടെത്തി.തോട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് ഒഴുക്കില്‍പ്പെട്ട കാണാതായ ആദികടലായി ഫാത്തിമാസില്‍ ഷറഫുദ്ദീൻ്റെ മകന്‍ മുഹമ്മദ് ഷറഫ് ഫാസില്‍ (15), ആദി കടലായി വട്ടക്കുളം ബൈത്തുല്‍ ഹംദില്‍ ബഷീറിൻ്റെ മകന്‍ മുഹമ്മദ്റിനാദ്(14) എന്നിവരുടെ മൃത ദേഹങ്ങളാണ്​ ചൊവ്വാഴ്​ച രാവിലെ കണ്ടെത്തിയത്​.

തിങ്കളാഴ്ച വൈകിട്ട്​ അഞ്ച് മണിയോടെയാണ് ഇരുവരെയും കടലില്‍ കാണാതായത്​. അഴിമുഖത്തിനടുത്ത് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ കടലില്‍ വീണ പന്ത്​ എടുക്കാനുള്ള ശ്രമത്തിനിടെ കടലിലേക്ക് ഒഴുകി പോവുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *