കടയിൽ കയറി അക്രമം ഉടമയുടെ മകന് പരുക്ക്

കൊയിലാണ്ടി: കടയിൽ കയറി അക്രമം ഉടമയുടെ മകന് പരുക്ക്. സിൽക്ക് ബസാറിലെ പി. കെ. ചിക്കൻസ്റ്റാളിൽ കയറി കട ഉടമയുടെ മകൻ പണ്ടാര കണ്ടി അഖിലിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ അഖിലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അക്രമം നടന്നത്. നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് അഖിൽ പറഞ്ഞു. കൊയിലാണ്ടി പോലീസിലും പരാതി നൽകി. സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം യുണിറ്റ് പ്രതിഷേധം രേഖപ്പെടുത്തി. അക്രമികളെ ഉടൻ പിടികൂടണമെന്ന് കെ.വി.വി.എസ്. ആവശ്യപ്പെട്ടു.

