കടയടപ്പ് സമരം ജനങ്ങളോടുളള വെല്ലുവിളി: ബൈപാസ് വിരുദ്ധ സമിതി
കൊയിലാണ്ടി: ദേശീയ പാത വികസനത്തിന് പകരമായി നന്തി മുതല്‍ ചെങ്ങോട്ട്കാവ് വരെ പുതിയ റോഡ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകള്‍ മാര്‍ച്ച് 1 ന് പ്രഖ്യാപിച്ച കടയടപ്പ് സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസ് വിരുദ്ധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ചിലരുടെ താല്പര്യം സംരക്ഷിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ്ട് വിയ്യൂര്‍ പന്തലായനി പ്രേദേശത്ത് കൂടി പുതിയ റോഡ് നിര്‍മ്മിക്കാനുള്ള നീക്കം. 30 മീറ്റര്‍ വീതിയില്‍ റോഡിന് വീതി കൂട്ടുകയും 15 മീറ്റര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണവുമാണ് കൊയിലാണ്ടിക്ക് അഭികാമ്യമെന്ന നിയമസഭാ പെറ്റീഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പിലാക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
2000 കുടുംബങ്ങള്‍ വഴിയാധാരമാകുന്ന, 600ല്‍പ്പരം കിണറുകള്‍, 7 കുന്നുകള്‍, 5 കുളങ്ങള്‍, 4 നാഗ കാവുകള്‍ എന്നിവ നശിപ്പിച്ച് കൊണ്ട് നിര്‍മ്മിക്കുന്ന റോഡ് നാടിനും ജനങ്ങള്‍ക്കും അപകടമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി. രവീന്ദ്രന്‍, സി.ദിവാകരന്‍, പി.എം.രവി എന്നിവര്‍ സംസാരിച്ചു.

