കടനാട് പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം

പാലാ: കടനാട് പഞ്ചായത്തില്‍ ഭരണ സമിതി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. 14 അംഗ ഭരണസമിതിയില്‍ ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫ് പ്രതിനിധി ജയ്സണ്‍ പുത്തന്‍കണ്ടം കോണ്‍ഗ്രസ് ബന്ധം വിട്ട അംഗത്തിന്റെ പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പട്ടു. ബുധനാഴ്ച നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയ്സണ്‍ പുത്തന്‍കണ്ടത്തിന് എട്ട് വോട്ടും എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിലെ കേരള കോണ്‍ഗ്രസ് പ്രതിനിധി ബേബി ഉറുമ്ബ്കാടിന് ആറ് വോട്ടും ലഭിച്ചു.
ഇരുമുന്നണികള്‍ക്കും തുല്യ അംഗബലമുള്ള പഞ്ചായത്ത് സമിതിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ ലഭിച്ചത്. തന്റെ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവഗണിക്കുന്ന പ്രസിഡന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗം റെജിമോന്‍ കരിമ്ബാനി രംഗത്ത് വന്നതോടെയാണ് കോണ്‍ഗ്രസ് പ്രതിനിധിയായ പ്രസിഡന്റ് സണ്ണി മുണ്ടനാട്ടിനെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത റെജിമോന്‍ വ്യാഴാഴ്ച നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പാര്‍ടി വിപ്പ് ലംഘിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ജയ്സണ്‍ പുത്തന്‍ കണ്ടത്തിന്റെ പേര് എല്‍ഡിഎഫിലെ പി കെ ഷിലു നിര്‍ദ്ദേശിച്ചു. ഉഷാ രാജു പിന്താങ്ങി. എതിര്‍ സ്ഥാനാര്‍ഥി ബേബി ഉറുമ്ബുകാടിനെ മുന്‍ പ്രസിഡന്റ് സണ്ണി മുണ്ടനാട്ട് നിര്‍ദ്ദേശിച്ചു. ട്രീസമ്മ തോമസ് പിന്തുണച്ചു. എംആര്‍വിപി അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍ സുരേഷ് ബാബു വരണാധികാരിയായി.

പ്രസിഡന്റായി തെരഞ്ഞെടുത്ത ജയ്സണ്‍ പുത്തന്‍കണ്ടം കൊടുമ്ബിടി വാര്‍ഡ് പ്രതിനിധിയാണ്. പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ കൂടിയായ ജയ്സണ്‍ 20 വര്‍ഷമായി കടനാട് സഹകരണ ബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയാണ്. കൊല്ലപ്പള്ളി മര്‍ച്ചന്റ്സ് അസോസിയേഷന്‍, ജേസീസ് എന്നിവയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം കുറ്റമറ്റതാക്കുമെന്നും പി എച്ച്‌സിസി, മൃഗാശുപത്രി എന്നിവക്ക് പുതിയ കെട്ടിട നിര്‍മാണത്തിന് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്നും പ്രസിഡന്റ് പദവി ഏറ്റെടുത്തുകൊണ്ട് ജയ്സണ്‍ പുത്തന്‍കണ്ടം പറഞ്ഞു.
