കടകൾ തുറന്നാൽ സംരക്ഷണം നൽകണം: വ്യാപാരി വ്യവസായി ഏകോപന സമിതി

കൊയിലാണ്ടി: അടിക്കടിയുണ്ടാകുന്ന ഹർത്താലുകൾ വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തിൽ കടകൾ തുറന്നാൽ സംരക്ഷണം നൽകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. 30 ന് നടക്കുന്ന വ്യാപാരി കുടുംബമേള വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
കെ.എം.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. മണിയോത്ത് മൂസ്സ, സൗമിനി മോഹൻ ദാസ്, ടി.പി. ഇസ്മായിൽ, ശശീന്ദ്രൻ, പി.കെ.റിയാസ്, ജെ..കെ. ഹാഷിം, വി.പി. ബഷീർ, ടി.എ.സലാം, ആബിദ്, സി.വി, മുജീബ് തുടങ്ങിയവർ
സംസാരിച്ചു..

