KOYILANDY DIARY.COM

The Perfect News Portal

കടക്കെണിയിലായ ദമ്പതികള്‍ ജീവനൊടുക്കി

കോട്ടയം: ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നത് ഹരമാക്കിയ ദമ്പതികള്‍ ദിവസവും വാങ്ങിക്കൂട്ടുന്നത് ആയിരക്കണക്കിന് ലോട്ടറികള്‍. എന്നാല്‍ വാങ്ങുന്ന ഒരു ടിക്കറ്റില്‍ പോലും ഇതുവരെ ഭാഗ്യം കടാക്ഷിച്ചില്ല. ഒടുവില്‍ കടക്കെണിയിലായ ദമ്പതികള്‍ ജീവനൊടുക്കി.

കൊങ്ങാണ്ടൂര്‍ വിഷ്ണുഭവനത്തില്‍ വിഷ്ണുകുമാര്‍(35), ഭാര്യ രമ്യമോള്‍(30) എന്നിവരാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ​വെള്ളിയാഴ്ച വൈ​കി​ട്ട് ​ആറുമണിയോടെയാണ് ദമ്പതികളുടെ മൃതദേഹം കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. അയര്‍ക്കുന്നം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ദമ്പതികള്‍ക്ക് കുട്ടികളില്ല. തി​രു​വ​ഞ്ചൂ​ര്‍​ ​സ്വ​ദേ​ശി​യാ​യ​ ​വി​ഷ്ണു​ ​കു​മാ​ര്‍​ ​കൊ​ങ്ങാ​ണ്ടൂ​ര്‍​ ​പാ​റേ​ല്‍​വ​ള​വ് ​സ്റ്റാ​ന്‍​ഡി​ലെ​ ​ഓ​ട്ടോ​ ​ഡ്രൈ​വ​റാ​ണ്.​ ​ദിവസവും കെ​ട്ടു​ക​ണ​ക്കി​ന് ​ലോ​ട്ട​റി​ ​ടി​ക്ക​റ്റു​കളാണ് വിഷ്ണു വാങ്ങി കൂട്ടുന്നത്.​

​നിരന്തരം ലോട്ടറി വാങ്ങുന്നതിനാല്‍ വന്‍ സാമ്ബത്തിക ബാധ്യതയാണ് ദമ്പതികള്‍ക്ക് ഉണ്ടായത്. ഇതാണ് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ര​മ്യ​യു​ടെ​ ​വീ​ട്ടി​ലാ​ണ് ​ഇ​വ​ര്‍​ ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​ര​മ്യ​യു​ടെ​ ​പി​താ​വ് ​രാ​ജ​പ്പ​ന്‍​ ​നാ​യ​ര്‍​ ​വെള്ളിയാഴ്ച വൈ​കി​ട്ട് ​ആറുമണിയോടെ ​ ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ​ദമ്ബതികളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *