കടകള്‍ അടച്ച് മാര്‍ച്ച് നടത്തി
കൊയിലാണ്ടി> നന്തി-ചെങ്ങോട്ട്കാവ് ബൈപാസ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി കോ-ഓഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് ഹൈവേ ഓഫീസ് മാര്‍ച്ച് നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് കെ.ഹസ്സന്‍കോയ ഉദ്ഘാടനം ചെയ്തു. കെ.പി ശ്രീധരന് അദ്ധ്യക്ഷത വഹിച്ചു. കെ.കെ നിയാസ്, വി.സുനുല്‍ കുമാര്‍, അമേത്ത് കുഞ്ഞമ്മദ്, കെ.പി അബ്ദുള്‍റസാഖ്, വി.പവിത്രന്, രാജീവന്, സി.കെ സുനില്‍ പ്രകാശ്, കെ.പി രാജേഷ്, പി.കെ ശുഹൈബ്, പി.ഉസ്മാന്, സി.അബാദുളളഹാജി, ബി.എച്ച് ഹാഷിം, എം.സി ഷാജി, പി.ബഷീര്‍ എന്നിവര്‍ നേതൃത്വം നല്കി.
