KOYILANDY DIARY.COM

The Perfect News Portal

ഔഷധ വിലവർദ്ധനവിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

കൊയിലാണ്ടി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഔഷധ വിലവർദ്ധനവിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് കൊയിലാണ്ടി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബസ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ ഉദ്ഘാടനം ചെയ്തു. പി.പി. രാധാകൃഷ്ണന്റ അദ്ധ്യക്ഷതവഹിച്ചു. കെ. സജേഷ് (KMSRA) ടി. സതീശൻ (KPPA) പി.കെ. രഘുനാഥ് (ശാസ്ത്ര സാഹിത്യ പരിഷത്ത്) തുടങ്ങിയവർ സംസാരിച്ചു. എസ്. ശ്രീജിത്ത് സ്വാഗതവും പ്രഭിന നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *